ജില്ലാതല അറിയിപ്പുകൾ
കേരള ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത ഒക്ടോബർ 13 ന് 10 മണിക്ക് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ഒക്ടോബർ 14 ന് പത്ത് മണിക്കും 15 ന് 10.30 നും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ക്യാമ്പ് സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ. ലോകായുക്ത ജസ്റ്റിസ് വി ഷെർസിയും സിറ്റിങ്ങുകൾക്ക് നേത്യത്വം നൽകും. സിറ്റിങ്ങുകളിൽ പുതിയ പരാതികൾ സ്വീകരിക്കും.
അക്കൗണ്ടൻ്റ് നിയമനം
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്‌റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്. തളിപ്പറമ്പ് ബ്ലോക്കിലെ സ്‌ഥിരം താമസക്കാരായിരിക്കണം. ബി കോം, ടാലി സോഫ്റ്റ് വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമാണ് അവസരം. പ്രായ പരിധി 18 മുതൽ 35 വയസ്സ് വരെ.
അപേക്ഷാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ്സ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം ഉൾപ്പെടെ ഒക്ടോബർ12 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ,ബി എസ് എൻ എൽ ഭവൻ,മൂന്നാം നില, കണ്ണൂർ-670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രി പരിയാരം, വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ്' തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള സർക്കാരിൻ്റെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി : 18 മുതൽ 40 വയസ്സ് വരെ (നിയമാനുസൃതമായ വയസ്സിളവുകൾക്ക് അർഹതയുണ്ടായിരിക്കും). താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ എട്ട് രാവിലെ 10.30 ന് ആശുപത്രി സുപ്രണ്ടിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂവിന് ഹാജരാകണം.
മസ്റ്ററിങ് തീയ്യതി നീട്ടി
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ 2025 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കു വാർഷിക മസ്റ്ററിങ് പൂർത്തിയാക്കേണ്ട തീയ്യതി ഒക്ടോബർ 31 വരെ നീട്ടി.
കേന്ദ്ര സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകൾ
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ടിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്കു എസ്.എസ്.എൽ.സി/ പ്ലസു/ ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. ഫോൺ: 7994449314.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെൻ്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് (പ്ലസ് ടു, ഒമ്പത് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (ആറ് മാസം, പ്ലസ് ടു), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി & എം.എസ് ഓഫീസ്)(മൂന്ന് മാസം, എസ്.എസ്.എൽ.സി) കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻ്ററിൽ എത്തിച്ചേരണം. ഫോൺ: 9072592458
പ്രോജക്ട് കോർഡിനേറ്റർ നിയമനം
ഫിഷറീസ് വകുപ്പ് ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് കോർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാലയിലോ ഫിഷറീസ് സർവകലാശാലയിലോ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിഷറീസ്/സുവോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനത്തിലോ അക്വാകൾച്ചർ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും . ഉദ്യോഗാർത്ഥികൾ ഒക്ടോബർ അഞ്ച് രാവിലെ 11 മണിക്ക് കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.
കെട്ടിട ലേലം
പയ്യന്നൂർ താലൂക്കിലെ തിരുമേനി വില്ലേജിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിലെ ഭാഗികമായി തകർന്ന പഴയ ഓട് മേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റാൻ ലേലം ചെയ്യുന്നു.സ്കൂൾ പരിസരത്ത് ഒക്ടോബർ അഞ്ച് രാവിലെ 11:30 നാണ് ലേലം. നിരതദ്രവ്യം 500 രൂപ. ഫോൺ 9496128770, 9495724025, 04985 232396.
റിവൈവ് നവജീവനം ജില്ലാതല പരിശീലനം
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും എല്‍പി, യുപി ക്ലാസുകളില്‍ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരികള്‍ സജ്ജമാക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന റിവൈവ് നവജീവനം ഗണിതഭാഷാപോഷണം പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി കണ്ണൂരില്‍ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം സെപ്തംബര്‍ 30-ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ മേയര്‍ അഡ്വ.പി.ഇന്ദിര നിര്‍വ്വഹിക്കും. ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം എം.സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി മുഖ്യാതിഥിയാവും. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.കെ.ജയദേവന്‍ ആമുഖഭാഷണം നടത്തും.
പട്ടയം; വാദം കേള്‍ക്കല്‍ മാറ്റിവച്ചു
കണ്ണൂര്‍ കലക്ട്രേറ്റില്‍ സപ്തംബര്‍ 30 ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവച്ചു.
- Log in to post comments