ഇ എസ് ഐ; ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത്
2026 ജൂലൈ 27 ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ച ഇ എസ്എ (ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയ) സംബന്ധിച്ച ഏഴാമത്തെ കരട് വിജ്ഞാപനം കേരളത്തിലെ 131 വില്ലേജുകളില്‍ താമസിക്കുന്ന ജനങ്ങളെയാകെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നതായും ഇതിന്റെ ഭാഗമായി ഉള്‍പ്പെട്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി വില്ലേജുകള്‍ ഇഎസ്ഐ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കണ്ണൂർ ജില്ലാപഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപന് അവതരിപ്പിച്ച പ്രമേയം ആരോഗ്യവിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രന് നിർദ്ദേശിക്കുകയും ജില്ലാപഞ്ചായത്ത് അംഗം കെ വി ഷക്കീല്‍ പിന്താങ്ങുകയും ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ജോർജ്ജ് ജോസഫ് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രമേയം ഭരണസമിതിയോഗം ഐക്യകണ്ഠേന അംഗീകരിച്ചു
- Log in to post comments