Skip to main content
ചന്തപ്പുര തെയ്യം മ്യൂസിസം പ്രവൃത്തി പുരോഗതി വിലയിരുത്തി

ചന്തപ്പുര തെയ്യം മ്യൂസിസം പ്രവൃത്തി പുരോഗതി വിലയിരുത്തി

 

ചന്തപ്പുര തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയില്‍ അതിന്റെ വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് കടന്നപ്പള്ളി പാണപുഴ പഞ്ചായത്തില്‍ വണ്ണാത്തി പുഴയോരത്ത് ഒരുങ്ങുന്നതെന്ന് എംഎല്‍എ പറഞ്ഞു.

മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനീയരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്‍)  ഉള്‍പ്പടെ തയ്യാറാക്കിയത്. 

തെയ്യം മ്യൂസിയത്തിനായി 90 സെന്റ് സ്ഥലം മുന്‍സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ്  വിട്ടു നല്‍കിയിരുന്നു. സ്ഥലം ഏറ്റെടുത്ത്  മ്യൂസിയത്തിനുള്ള രൂപരേഖയും മറ്റും തയ്യാറാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍  കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട്  7.96 കോടി രൂപയുടെ പുതിയ ഭരണാനുമതി നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഡിസംബര്‍മാസത്തോടെ ആദ്യഘട്ടം പൂര്‍ത്തികരിക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

എംഎല്‍എയ്‌ക്കൊപ്പം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ടി വി ചന്ദ്രന്‍, വൈസ് പ്രസിണ്ടന്റ് വി എ കോമളവല്ലി, തെയ്യം മ്യൂസിയം സൂപ്രണ്ട് ചാര്‍ജ് ഓഫീസര്‍ പ്രിയരാജന്‍ പി എസ്, യുഎല്‍സിസി ഡീനിയര്‍ പ്രൊജക്ട് എഞ്ചിനിയര്‍ അര്‍ജുന്‍ കെ.എം, ആര്‍ക്കിടെക് ആദര്‍ശ്, വി പി സുഭാഷ്, ടി വി മോഹനന്‍ എന്നിവരും ഉണ്ടായിരുന്നു.

date