ലോക ഹൃദയദിനം ആചരിച്ചു
ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കണ്ണൂര്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്‌മെന്റ് ലോക ഹൃദയദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി അക്കാദമിക് ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ നിന്നും തുടങ്ങിയ വാക്കത്തണ്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. മാധവന്‍ കെ ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപിച്ചു. കാര്‍ഡിയോളജി സെമിനാര്‍ ഹാളില്‍ നടന്ന സെമിനാര്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഡോളി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. സുധാകുമാരി ക്ലാസ്സ് എടുത്തു. ഡോ. മാധവന്‍ കെ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദരന്‍, ആര്‍എംഒ ഡോ. ജ്യോതി ദാമോദര്‍, ഡെപ്യൂട്ടി എം എസ് ഡോ. പ്രവീണ്‍ കുമാര്‍, എആര്‍എംഒ ഡോ. മനോജ് കുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. ശ്യാം എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രശസ്ത സേവനം ചെയ്തവരെ ആദരിച്ചു.
- Log in to post comments