Post Category
ടെൻഡർ
ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന 'നെസ് കോഫി സ്റ്റാൾ' ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേയ്ക്ക് പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച 12. അന്നേദിവസം വൈകുന്നേരം മൂന്നിന് ടെണ്ടറുകൾ അത് സമർപ്പിച്ചവരുടെയോ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കും. നിരതദ്രവ്യം: 5000 രൂപ. നെസ് ബ്രാൻഡഡ് കമ്പനികളുടെ കോഫി, റ്റീ എന്നിവ നൽകുന്നവർക്ക് മുൻഗണന. ടെൻഡറുകൾ കവറിനു പുറത്ത് "കോഫി സ്റ്റാൾ നടത്തുന്നതിലേയ്ക്കുള്ള ടെണ്ടർ” എന്നെഴുതി സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0477 2253324.
date
- Log in to post comments