Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നഴ്സിംഗ് അസിസ്റ്റന്റ്, എക്സ്റേ ടെക്നീഷ്യന്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 6 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വയസ് 18 മുതല്‍ 45 വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04866 296711
 

date