Skip to main content

‘അൻപ് വീട്’ പദ്ധതി; താല്പര്യപത്രം ക്ഷണിച്ചു 

 

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘അൻപ് വീട്’ പദ്ധതിയിലേക്ക് താല്പര്യപത്രം ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 

ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ, ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താത്കാലിക താമസവും പരിചരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ആലപ്പുഴ ജില്ലയിൽ ഭിന്നശേഷി മേഖലയിൽ പ്രവർത്തനപരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവർക്ക് താല്പര്യപത്രം സമർപ്പിക്കാം. 

പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ പരിശോധിച്ച് സെപ്റ്റംബർ 15 നകം അപേക്ഷ നൽകണം. 
അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്, ആലപ്പുഴ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ, പിൻ: 688001. 

പദ്ധതി മാർഗരേഖ, അപേക്ഷ ഫോം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0477 225 3870.

date