Skip to main content
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മണിപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോള്‍ഫിന്‍ ലൈവ്ഫിഷ് വെന്‍ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍വഹിക്കുന്നു

ലൈവ്ഫിഷ് വെന്‍ഡിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മണിപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോള്‍ഫിന്‍ ലൈവ്ഫിഷ് വെന്‍ഡിംഗ് സെന്ററിന്റെ ഉദ്ഘാടനവും ആദ്യ മല്‍സ്യ വില്‍പ്പനയും വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍ അധ്യക്ഷനായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം ശശികല ശ്രീകുമാര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, മല്‍സ്യ ഭവന്‍ ഓഫീസര്‍ കെ എസ് ടെസ്സി, മല്‍സ്യ കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date