ഗാന്ധിജയന്തി ക്വിസ് മത്സരം: എസ്. നസ്രിയക്കും പി. ആരാധ്യക്കും ഒന്നാം സ്ഥാനം
ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്. നസ്രിയ, പി. ആരാധ്യ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിലെ ബി. മയൂഖ, ആര്‍ച്ച സുരേഷ് എന്നിവര്‍ രണ്ടാം സ്ഥാനവും പത്തിരിപ്പാല ജി.എച്ച്.എസ്.എസിലെ അവിനാശ് പി നായര്‍, പി. പി. ആദിത്യന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. ഗാന്ധിജി, ഖാദി, സ്വാതന്ത്ര്യസമരം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന മത്സരത്തിന് കെ. വി ധന്യ, സജ്‌ന മിനിമോള്‍, കെ. ഗൗരി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ ഷിബി ആന്റണി, സത്യനിര്‍മല എന്നിവര്‍ സംസാരിച്ചു.
- Log in to post comments