Post Category
നെൽവയൽ-തണ്ണീർത്തട നിയമഭേദഗതി : ഉന്നതതല യോഗം ചേർന്നു
നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമവും ചട്ടങ്ങളും ഭേദഗതി വരുത്തുവാനുള്ള പ്രൊപ്പോസൽ ചർച്ച ചെയ്യാനായി റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ യോഗം ചേർന്നു. നിലവിലെ വ്യവസ്ഥകളിലെ നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യവസായ സൗഹൃദ നയം നടപ്പിലാക്കൽ, ജനകീയ പ്രശ്‌നപരിഹാരം എന്നിവയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, റവന്യൂ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എ. ഗീത, ലാൻഡ് ബോർഡ് സെക്രട്ടറി ഡോ. എം. സി. റെജിൽ, റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. ജയശ്രീ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4051/2026
date
- Log in to post comments