താത്പര്യപത്രം ക്ഷണിച്ചു
സിനിമാശാലകളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ സാധിക്കുന്ന മികച്ച ഉളളടക്കത്തോടും ഗുണനിലവാരത്തോടും കൂടിയതും രണ്ട് മിനിറ്റോ അതിൽ താഴെയോ ദൈർഘ്യമുള്ളതുമായ ഹ്രസ്വചിത്ര നിർമാണത്തിനായി (3 എണ്ണം) അംഗീകൃത ഏജൻസികളിൽ നിന്നും വനിതാ ശിശുവികസന വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. കുട്ടികളുടെ സുരക്ഷിതത്വത്തിനായി അവർ സ്വയം മനസ്സിലാക്കേണ്ടതും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ, അതിക്രമങ്ങൾ നേരിടേണ്ട മാർഗങ്ങൾ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യക്തമായ സ്‌ക്രിപ്‌റ്റോടെ പൊതുജനത്തെ ആകർഷിക്കുന്ന തരത്തിലായിരിക്കണം ഹ്രസ്വചിത്രം. അപേക്ഷകൾ ഒക്ടോബർ 22 വൈകിട്ട് 5 ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയ സെൽ, വനിതാ - ശിശു വികസന ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 മേൽവിലാസത്തിൽ സമർപ്പിക്കണം. ഇ-മെയിൽ nirbhayacell@gmail.com ഫോൺ 0471-2331059.
പി.എൻ.എക്‌സ്. 4053/2026
- Log in to post comments