Skip to main content

സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

        പ്രവേശന പരീക്ഷ കമ്മിഷണറുടെ കാര്യാലയത്തിൽ  സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം.

കെ.എസ്.ആർ-144 അനുസരിച്ചുള്ള  പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രവും ഉൾപ്പെടെ മേലധികാരി മുഖേന പ്രവേശന പരീക്ഷ കമ്മിഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 15. വെബ്സൈറ്റ്: www.cee.kerala.org. ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്‌സ്. 4055/2026

date