Skip to main content

ശിശു സംരക്ഷണ മേലധികാരികൾക്ക് പരിശീലനം നൽകി

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ശിക്ഷക് സദനിൽ പരിശീലനം സംഘടിപ്പിച്ചു.

കമ്മിഷൻ അംഗം പി ഷാജേഷ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ് അധ്യക്ഷയായി. കോഴിക്കോട് ജില്ല ശിശു സംരക്ഷണ ഓഫീസർ കെ ഷൈനി, ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗം പി സി  വിജയരാജൻ, നീതു മോൾ സേവ്യർ എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ  സാമൂഹ്യ പുനരധിവാസത്തിനും സംരക്ഷണത്തിനും  സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നടന്ന ചർച്ചയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സിസിലി ജോസഫ്,  അംഗം പി  ഷാജേഷ്  ഭാസ്‌കർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി കോഴിക്കോട് ജില്ലാ ചെയർപേഴ്‌സൺ ഷിജി റഹ്‌മാൻ, ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗം മോഹൻ കുമാർ, തലശ്ശേരി ചിൽഡ്രൻസ് ഹോം സൂപ്രണ്ട് അഷ്റഫ്  എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4058/2026

date