Skip to main content

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ശുചീകരണ തൊഴിലാളികളെയും കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെയും നിയമിക്കുന്നു. പ്രായപരിധി 20- 40. മികച്ച കായിക ക്ഷമതയും നീന്തല്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരാകണം. സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ എട്ട് വൈകിട്ട് മൂന്നിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04735 252029.
 

date