പൂമാല സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച പൂമാല സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഉദ്ഘാടനം പൂമാല ട്രൈബല്‍ ഹോസ്റ്റലില്‍ വച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു.
വെളളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു,ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. അനില്‍കുമാര്‍,പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ഡി ലിജി എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മോഹന്‍ദാസ് പുതുശ്ശേരി ,വാസന്തി നാരായണന്‍, അജിതകുമാരി ഡി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഭിലാഷ് രാജന്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം സി.പി. കൃഷ്ണന്‍, പൂമാല ഉന്നതി ഊരുമൂപ്പന്‍ പി.കെ. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പൂമാല ട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ജനസൗഹ്യദവും സുതാര്യവുമായ സ്മാര്‍ട്ട് ഓഫീസായി നവീകരിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ഭരണാനുമതിയോടെ ആരംഭിച്ച ഈ നവീകരണ പദ്ധതിയിലൂടെ സിവില്‍, റൂഫിംഗ്, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട.് ഇ-ഓഫീസ് സജ്ജമാക്കുന്നതിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകള്‍, ഓണ്‍ലൈന്‍ മീറ്റിംഗ് സാമഗ്രികള്‍, പോര്‍ട്ടബിള്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം തുടങ്ങിയവയും വിതരണം ചെയ്യും്. സംസ്ഥാനത്ത് തിരഞ്ഞെടുത്ത നാല് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഒന്നാണ് പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്.
1980 ല്‍ സ്ഥാപിതമായ ഈ ഓഫീസിന് കീഴില്‍ 42 സങ്കേതങ്ങളിലായി 4,237 കുടുംബങ്ങളൂം 14,365 ജനസംഖ്യയുമുണ്ട്. മലയരയന്‍, ഊരാളി, ഉള്ളാടന്‍, മലവേടന്‍ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ കീഴില്‍ ഹോസ്റ്റലുകള്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി, മോഡല്‍ പ്രീ-സ്‌കൂളുകള്‍, കമ്മ്യൂണിറ്റി സ്റ്റഡി റൂമുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു്.
പൊതുജനങ്ങള്‍ക്കായി ആധുനിക വര്‍ക്ക് സ്റ്റേഷനുകള്‍, ഫ്രണ്ട് ഓഫീസ് സഹായകേന്ദ്രം, ഡിജിറ്റല്‍ സംവിധാനങ്ങള്‍. അതിവേഗ ഇന്റര്‍നെറ്റ്, ഇ-ഓഫീസ് സംവിധാനം എന്നിവ ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഇ-ഗ്രാന്റ്‌സ്. പി.എസ്.സി അപേക്ഷകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ ലഭിക്കും്. സുരക്ഷിത ഭവനം. ജനനി ജന്മരക്ഷ, ഭക്ഷ്യഭദ്രത. അംബേദ്കര്‍ ഗ്രാമ വികസനം, കൈത്താങ്ങ് പദ്ധതി തുടങ്ങിയ നിരവധി ക്ഷേമപദ്ധതികള്‍ ഈ ഓഫീസിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു.
- Log in to post comments