Post Category
ഇ ഹെല്‍ത്ത് ട്രെയിനി നിയമനം
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ - ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താല്‍കാലിക അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഒക്ടോബര്‍ 15 വ്യാഴാഴ്ച രാവിലെ 10 മുതല്‍ പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം്. കൂടാതെ അപേക്ഷകര്‍ ബന്ധപ്പെട്ട ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഒക്ടോബര്‍ 14 നു മുന്‍പായി ehealthidk@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. പ്രായപരിധി 18 മുതല്‍ 35 വയസ് വരെ. ഫോണ്‍: 9745799943
date
- Log in to post comments