Skip to main content

ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ഇടുക്കി ജില്ലയിലെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തി.
വഴിയോര ഭക്ഷണശാലകള്‍, ചായക്കടകള്‍, തട്ടുകടകള്‍, പൊരിച്ച പലഹാരങ്ങള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍, പാചക എണ്ണ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് പരിശോധനകള്‍ നടത്തിയത്. സ്ഥാപങ്ങളില്‍ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ടി.പി.സി മീറ്റര്‍, മൊബൈല്‍ ലാബോറട്ടറി എന്നിയുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് പരിശോധനകള്‍ നടത്തുന്നത്.

32 പരിശോധനകള്‍ നടത്തിയതില്‍ കണ്ടെത്തിയ ടാര്‍ട്രാസൈന്‍ പോലുള്ള കൃത്രിമ കളറുകളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യങ്ങള്‍ മുതലായ ന്യൂനതകള്‍ക്ക് ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ശുപാര്‍ശ ചെയ്യയ്തു. ഇടുക്കി അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍  ബൈജു പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ജില്ലയില്‍ പരിശോധനകള്‍ നടത്തിയത്.
 

date