അറിയിപ്പുകൾ
അഡ്മിഷൻ ആരംഭിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്കു ടSLC / പ്ലസ്ടു / ഡിഗ്രീ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. ഫോൺ: 7994449314
മസ്റ്ററിംഗ് തിയതി നീട്ടി
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2025 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. ഇതുവരെ മസ്റ്ററിംഗ് നടത്താത്തവർ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി സമീപത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി ഒക്ടോബർ 31-നകം നടപടികൾ പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2366191 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇ ടെൻഡർ
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി ഇ-ടെൻഡറുകൾ ക്ഷണിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ, പ്രവർത്തി ദിവസങ്ങളിൽ കോതമംഗലം എൽ.ഐ.ഡി & ഇ.ഡബ്ല്യു (LID & EW) സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും വിവരങ്ങൾ നേരിട്ട് അറിയാവുന്നതാണ്.
അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ബോർഡിന്റെ എറണാകുളം ജില്ലയിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. എസ്.എസ്.എൽ.സി പാസ്സായ ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിൽ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി http://services.unorganisedwssb.org/idnex.php/home അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ കോപ്പിയും ബന്ധപ്പെട്ട രേഖകളും (അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോറം നമ്പർ 11 ലെ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, മുൻ പരീക്ഷാ സർട്ടിഫിക്കറ്റ്, ഒടുവിൽ അംശദായം അടച്ച രസീത്) എറണാകുളത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0484 2366191 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
സമയം നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ കുടിശ്ശികയടക്കാൻ തൊഴിലാളികൾക്കും ഉടമകൾക്കും സമയം നീട്ടിനൽകിയതായി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കോവിഡ് കാലയളവ് ഒഴികെ, അവസാന മൂന്ന് വർഷത്തെ (36 മാസം) കുടിശ്ശികയുള്ള തൊഴിലാളികൾക്ക് വിഹിതം അടച്ചുതീർക്കാൻ 2026 ഒക്ടോബർ 31 വരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് പരമാവധി 4 തവണകളായി തുക അടച്ചുതീർക്കാൻ 2027 ഒക്ടോബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഫോൺ: 0484-2401632,
ഇ-മെയിൽ: kmtekm7@gmail.com
- Log in to post comments