Skip to main content

മുഖാമുഖം 2.0: മീറ്റ് യുവർ കളക്ടർ’: അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാ കളക്ടറുമായി സംവദിച്ചു*

 

 

 

ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘മുഖാമുഖം 2.0: മീറ്റ് യുവർ കളക്ടർ’ പരിപാടിയുടെ 13-ാം അധ്യായത്തിൽ  അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.  ഐ.എ.എസ്. ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനരീതി, കഠിനാധ്വാനം, ആത്മവിശ്വാസം എന്നിവയെക്കുറിച്ചും കളക്ടറുടെ ഔദ്യോഗിക ജീവിതയാത്രയെക്കുറിച്ചും വിദ്യാർത്ഥികൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനോട് ചോദിച്ചറിഞ്ഞു.

 

കൂടാതെ, ജില്ലാ ഭരണകൂടം ലഭ്യമാക്കുന്ന ഡിജിറ്റൽ സേവനങ്ങൾ, പൊതുജനങ്ങളുടെ പരാതി പരിഹാര സംവിധാനങ്ങൾ, വിദ്യാർത്ഥികളുടെ സുരക്ഷ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ചും യോഗത്തിൽ  ചർച്ച നടന്നു.

 

 

ദുരന്തസന്ദർഭങ്ങളിലെ രക്ഷാപ്രവർത്തനം, ‘തൂഫാൻ’, ‘വികസനം’ തുടങ്ങിയ മുൻകൈ പ്രവർത്തനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ, വായനാശീലം വളർത്തൽ, കായിക-കലാരംഗങ്ങളുടെ പ്രോത്സാഹനം തുടങ്ങി നിരവധിയായ വിഷയങ്ങളിൽ ജില്ലാ കളക്ടർ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവും ബോധവൽക്കരണവും നൽകി. തുടർന്ന്,  ദുരന്തനിവാരണ വിഭാഗം, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസുകളും സംഘടിപ്പിച്ചു.

 

date