Skip to main content

തുല്യത പരീക്ഷ; രജിസ്‌ട്രേഷൻ തീയതി നീട്ടി 

 

സാക്ഷരത മിഷൻ നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി തുല്യത കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ തിയ്യതിപ്രകാരം 2026 ഒക്ടോബർ 17 വരെ  അപേക്ഷിക്കാം. ഒക്ടോബർ 12 വരെ പിഴ ഇല്ലാതെയും ഒക്ടോബർ 17 വരെ 50 രൂപ പിഴയോടെയും അപേക്ഷിക്കാം. പത്താംതരം തുല്യത കോഴ്സ് പാസാകുന്നവർക്ക്  ഉന്നത പഠനത്തിനും പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. പത്താംതരം തുല്യത കോഴ്സിന് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് കോഴ്സ് ഫീ. എസ്.സി / എസ്.ടി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസായി 100 രൂപ അടച്ചാൽ മതി. അപേക്ഷകർ മെയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 2020 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി എഴുതി പരാജയപ്പെട്ടവർക്കും പത്താംതരം തുല്യത കോഴ്സിൽ ചേരാം. പത്താം ക്ലാസ് പാസായ 2026 മെയ് ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കണ്ടറി തുല്യത കോഴ്സിന് (ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്‌ ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം.  ഹയർ സെക്കൻഡറി തുല്യതയ്ക്ക് രജിസ്ട്രേഷൻ ഫീ 300 രൂപ ഉൾപ്പെടെ ആകെ കോഴ്സ് ഫീ 2600 രൂപയാണ്. എസ്.സി / എസ്.ടി  വിഭാഗക്കാർക്ക്  കോഴ്സ് ഫീ അടയ്ക്കണ്ട. പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതി. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും രജിസ്‌ട്രേഷൻ സൗജന്യമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും പഠനകാലയളവിൽ ലഭിക്കും.
വിവരങ്ങൾക്ക്:  ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരത മിഷൻ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ സമീപിക്കാം.  ഫോൺ: 0477 2252095, 9496877913, 9946640214.
 

date