Skip to main content

*വാർഷിക മസ്റ്ററിംഗ് തിയ്യതി ദീർഘിപ്പിച്ചു*

​കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി, കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് 2026-27 സാമ്പത്തിക വർഷത്തെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. ഗുണഭോക്താക്കൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. ആധാർ ഇല്ലാത്ത 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. ഇവർക്കായി അക്ഷയ കേന്ദ്രം ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

date