Skip to main content

വാക്ക്-ഇൻ-ഇന്റർവ്യു

എറണാകുളത്തെ വിവിധ സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നതിന് ഒക്ടോബർ 16  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഡിപ്ലോമ/ ബി.ടെക്/ എംടെക്/ എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, രേഖകളുടെ അസ്സലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ ഹാജരാകണം. ബയോഡാറ്റ, രേഖകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപ് ehealthdpeekm@gmail.com ൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9495998970.

പി.എൻ.എക്‌സ്. 4066/2026

date