ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഗാന്ധി ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി 'മഹാത്മാ ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതുവിജ്ഞാനവും' എന്ന വിഷയത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 24 സ്‌കൂളുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഒഴുകൂര്‍ ക്രെസെന്റ് എച്ച്.എസ്.എസ്.സ്‌കൂളിലെ മുഹമ്മദ് ഹിഷാന്‍, ആയിഷ ജിയാന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വടക്കാങ്ങര താങ്കള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ മെഹ്സിന്‍ ഹാരിസ്, മുഹമ്മദ് നൗഷിന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, പി.പി.ടി.എം.എച്ച്.എസ്.എസ് ചേരൂര്‍ സ്‌കൂളിലെ അഭീഷ്ന സുനില്‍, അഭിജിത് സുനില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകളെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
- Log in to post comments