Skip to main content

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം കുന്നുമ്മല്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിലും 0483-2734941 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാണ്.

 

date