Post Category
താൽപര്യപത്രം ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ‘സോളാർ പി.വി. സിസ്റ്റം ഡിസൈൻ ആൻഡ് ഇൻസ്റ്റലേഷൻ’ പരിശീലന കോഴ്സ് നടത്തുന്നതിനായി യോഗ്യരായ സ്ഥാപനങ്ങൾ/ ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സോളാർ പി.വി. മേഖലയിൽ പ്രായോഗിക പരിശീലന സൗകര്യങ്ങൾ, ഉപകരണങ്ങൾ, വിദഗ്ധ പരിശീലകർ എന്നിവ ലഭ്യമാക്കാൻ കഴിയുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 17. വിവരങ്ങൾക്ക്: lbscentre.kerala.gov.in.
പി.എൻ.എക്‌സ്. 4079/2026
date
- Log in to post comments