Post Category
കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖം
കീഴുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഫിസിയോതെറാപ്പി ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എന്‍.ബി, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
date
- Log in to post comments