Skip to main content

പാചക എണ്ണയുടെ പുനരുപയോഗം-ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി 

 

 

ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിൽ FSSAI regulations നു വിരുദ്ധമായി എണ്ണയുടെ പുനരുപയോഗം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പാചക എണ്ണയിൽ അനുവദനീയ പരിധിയിലധികം TPC (Total Polar Compounds) ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി “ഓപ്പറേഷൻ "തെളിമ "എന്ന പേരിൽ തൃശൂർ നഗരസഭ പരിധിയിലും, ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങളിലും വ്യപക പരിശോധന നടത്തിയതായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള 173 പരിശോധനകൾ നടന്നു. ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കുകയും, 115 ലിറ്റർ ഉപയോഗ്യമല്ലാത്ത എണ്ണ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനകൾക്ക് തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷണർ ഇന്ദു വി എസ് നേതൃത്വം നൽകി.

 

വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പൊരിച്ച പലഹാരങ്ങൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾ, പാചക എണ്ണ പുനരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആറു സ്ക്വാഡുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആണ് പരിശോധന നടത്തിയത്.

 

date