Skip to main content

കില ഡയറക്ടര്‍ ജനറലായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു

 

 

 കില ഡയറക്ടര്‍ ജനറലായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു. തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് കില ഡയറക്ടര്‍ ജനറലായി അഡീഷണല്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ (വ്യാഴാഴ്ച) രാവിലെ കിലയിലെത്തിയ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് രജിസ്ട്രാര്‍ ഡി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം സ്വീകരണം നല്‍കി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡയറക്ടര്‍ ജനറലിന്റെ ക്യാബിനിലെത്തി ചുമതലയേറ്റു.

 

കില അസിസ്റ്റന്റ് ഡയറക്റ്റര്‍ (അഡ്മിനിസ്ട്രേഷന്‍) കെ.പി. ഉണ്ണികൃഷ്ണന്‍, അര്‍ബന്‍ ചെയര്‍ പ്രൊഫ. ഡോ. അജിത് കാളിയത്, പേഴ്സണല്‍ സെക്രട്ടറി റ്റു ഡയറക്റ്റര്‍ ജനറല്‍ കെ. വിനോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 2018 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

date