എറണാകുളം അറിയിപ്പുകള്‍1
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കീം;
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളര്‍ഷിപ്പിനുളള 2019-20 അദ്ധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് 2018-19 അദ്ധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും, വിലാസവും തുടങ്ങിയ വിവരങ്ങള്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ജനുവരി 31-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുമുളള ധനസഹായം നല്‍കും. 10-ാം ക്ലാസ് വരെയുളള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
ഡീസല്‍ ഓട്ടോറിക്ഷ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 2.30 ലക്ഷം രൂപ പദ്ധതി തുകയുളള ഡീസല്‍ ഓട്ടോറിക്ഷ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18 നും 55 നും മധ്യേ പ്രായമുളളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കുറവായിരിക്കണം. ഓട്ടോറിക്ഷ ഓടിക്കാൻ ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ എറണാകുളം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2302663.
സൗജന്യ ആയുര്‍വേദ ചികിത്സ
കൊച്ചി: വന്‍കുടലിനെയും ഗുദത്തിനെയും ആശ്രയിക്കുന്ന അര്‍ബുദത്തിനോട് അനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ക്ക് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ശല്യതന്ത്രവിഭാഗത്തില്‍ (ഒ.പി നമ്പര്‍ 4) ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കി വരുന്നു (രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9961633218.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്
ദേശീയ പുരസ്‌ക്കാരം
കൊച്ചി: ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി നിര്‍വ്വഹണത്തിനുള്ള ദേശീയ പുരസ്‌ക്കാരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ലഭിച്ചു. 11/01/2019 ന് ഡല്‍ഹിയില്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ നവീകരണ വൈവിധ്യവല്‍ക്കരണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 55 ചാലലൈസിംഗ് ഏജന്‍സികളില്‍ പ്രവര്‍ത്തനമികവില്‍ ഒന്നാം സ്ഥാനം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനാണ്. 2017 ല്‍ പ്രവര്‍ത്തനമികവിന് ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ രജതജൂബിലി പുരസ്‌കാരവും കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം 450 കോടിരൂപയുടെ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്. ഇതില്‍ ഇതേവരെയായി 325 കോടി രൂപയുടെ വായ്പാ വിതരണം ചെയ്തുകഴിഞ്ഞു.
അങ്കമാലി നഗരസഭയിൽ സിമൻറ് കട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി
യൂണിറ്റ് പ്രവർത്തനം തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ
അങ്കമാലി: അങ്കമാലി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സിമൻറുകട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. വേങ്ങൂർ നോർത്ത് 11-ാം വാർഡിൽ അംബേദ്ക്കർ കോളനിയിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. നഗരസഭയിലെ 3 വാർഡുകളിലാണ് പ്രവർത്തനം. 15 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം ആറ് തൊഴിലാളികൾക്കെങ്കിലും ജോലി ലഭിക്കുന്ന തരത്തിൽ യൂണിറ്റ് പ്രവർത്തിക്കും. പദ്ധതി പ്രകാരം നിർമ്മിക്കുന്ന സിമന്റ് കട്ടകൾ പി.എം.എ.വൈ, ലൈഫ് പദ്ധതിയിൽപെട്ട ഗുണഭോക്താക്കൾക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
കേരളത്തിൽ പദ്ധതി നടപ്പിലാകുന്ന ആദ്യ നഗരസഭയാണ് അങ്കമാലി.
സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അംബേദ്ക്കർ കോളനിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.ഗിരീഷ് കുമാർ, ഷോബി ജോർജ്ജ്.നഗരസഭ കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, എം.ജെ.ബേബി, ബിനി.ബി.നായർ, ബിനു.ബി.അയ്യമ്പിള്ളി ,ഷൈറ്റ ബെന്നി മുൻ കൗൺസിലർമാരായ ഇ.വി.കമലാക്ഷൻ, സെലീന ദേവസി എന്നിവർ സംസാരിച്ചു വാർഡ് കൗൺസിലർ ലേഖ മധു സ്വാഗതവും, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷൈലജ തങ്കരാജ് നന്ദിയും പറഞ്ഞു.
മീഡിയ അക്കാദമി-മീഡിയ ക്ലബ്ബ് നവോത്ഥാന മാധ്യമ സര്‍ഗോത്സവം.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി
കൊച്ചി: നവോത്ഥാന മാധ്യമ സര്‍ഗോത്സവത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല നവോത്ഥാന മാധ്യമ സര്‍ഗോത്സവം 2019 ജനുവരി 27-ന് തിരുവന്തപുരത്താണ്. നവോത്ഥാന ഗാനാലാപനം, ചിത്രരചന സംഘനൃത്തം എന്നിവയിലാണ് മത്സരങ്ങള്‍. സംഘനൃത്തത്തിന് ഹയര്‍ സെക്കന്ററി-ഹൈസ്‌കൂള്‍ തലങ്ങള്‍ക്ക് പുറമേ കോളേജ് ടീമുകള്‍ക്കും പങ്കെടുക്കാം. അക്കാദമിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ആരംഭിച്ച മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായാണ് സര്‍ഗോത്സവം നടത്തുന്നത്.
നവോത്ഥാനകേരളം എന്ന പ്രമേയത്തിലാണ് സംഘനൃത്ത മത്സരം. സംഘനൃത്തമത്സരത്തിനു സംസ്ഥാന സ്‌കൂള്‍/കോളേജ് യുവജനോത്സവങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. മുഖ്യമന്ത്രിയുടെ ട്രോഫിയും 40000 രൂപയും ഒന്നാം സമ്മാനമായി നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ 30000 രൂപ രണ്ടാം സമ്മാനവും, 20000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. ചിത്ര രചനക്കും ഗാനാലാപനത്തിനും 25000 രൂപ ഒന്നാം സമ്മാനമായി നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ 15000 രൂപ രണ്ടാം സമ്മാനവും, 10000 രൂപ മൂന്നാം സമ്മാനവും ലഭിക്കും.
പത്താം ക്ലാസ്സു വരെയുള്ളവര്‍ക്കാണ് ഗാനമത്സരം. നവോത്ഥാന ആശയങ്ങള്‍ അടങ്ങുന്ന ഗാനങ്ങളോ, നവോത്ഥാന കവിതകളോ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പടെയുള്ള ദേശഭക്തി ഗാനങ്ങളോ ആലപിക്കാം. മലയാളത്തിന് പുറമെ മറ്റു ഇന്‍ഡ്യന്‍ ഭാഷകളിലെ ഗാനങ്ങളുമാകാം. മത്സരത്തിലേക്ക് 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അതിനു വേണ്ടി നാലുമിനിറ്റില്‍ അധികരിക്കാത്ത ഗാനം റിക്കാര്‍ഡ് ചെയ്ത് 9061593969 എന്ന വാട്ട്‌സപ്പിലോ mediaclub.kma@gmail.com, mediaclub.kma1@gmail.com എന്നീ ഇമെയിലുകളിലോ 2019 ജനുവരി 20 ന് മുമ്പ് അയ്ക്കണം.
എല്‍പി, യുപി സ്റ്റാൻഡേർഡുകകളുടെ ജൂനിയര്‍ വിഭാഗം, എട്ടുമുതല്‍ 12-ാം ക്ലാസ്സു വരെയുള്ളവുരുടെ സീനിയര്‍ വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളിലാണ് ചിത്രരചനാ മത്സരം. പ്രളയാനന്തര പുതു കേരളം എന്നാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനക്കുളള വിഷയം. നവോത്ഥാന നവകേരളം എന്നാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിഷയം. 2019 ജനുവരി 27 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ തിരുവനന്തപുരത്തായിരിക്കും ചിത്രരചനാമത്സരം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 20 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061593969 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

കരാര്‍ നിയമനം
കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ എറണാകുളം ജില്ലയില്‍ ഇലഞ്ഞിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഡീഹൈഡ്രേഷന്‍ പ്ലാന്റിലേക്ക് ഒരു മെഷീന്‍ ഓപ്പറേറ്ററെ 15000/- രൂപ പ്രതിമാസവേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോയുടെ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
അനധികൃത കയ്യേറ്റങ്ങള്‍; നീക്കം ചെയ്യണം.
കൊച്ചി: ദേശീയപാത 66 കി.മി 385/000 മുതല്‍ 417/500 വരെയുളള ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍/നിര്‍മ്മാണങ്ങള്‍/ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ ആയത് കയ്യേറിയിരിക്കുന്ന/സ്ഥാപിച്ചിരിക്കുന്ന കക്ഷികള്‍ അവരുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഈ അറിയിപ്പ് മുതല്‍ അഞ്ച് ദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു. അല്ലാത്തപക്ഷം ഡിപ്പാര്‍ട്ട്‌മെന്റ് നേരിട്ട് കണ്‍ട്രോള്‍ ഓഫ് നാഷണല്‍ ഹൈവേ (ലാന്റ് ആന്റ് ട്രാഫിക്) ആക്ട് 2002 പ്രകാരം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പൊളിച്ചുമാറ്റാന്‍/നീക്കം ചെയ്യാന്‍ ആവശ്യമായ ചെലവ് പിഴയുള്‍പ്പെടെ ഈടാക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Log in to post comments