മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുണയായി; കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി. 'മേരിമാത' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം ലഭിച്ച ഉടനെ 12 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കോസ്റ്റ് ഗാര്‍ഡ് മെക്കാനിക്കിന് ബോട്ടിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.30 ഓടെ തൊഴിലാളികളെയും തകരാറിലായ ബോട്ടും സുരക്ഷിതമായി ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. സി പി ഒ ജയലാല്‍, ലൈഫ് ഗാര്‍ഡുമാരായ റോയി, തോമസ്, ബോട്ട് സ്രാങ്ക് മെര്‍ലിന്‍, ഡ്രൈവര്‍ ദാസന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നത്.
- Log in to post comments