Skip to main content

അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു

സാമൂഹികനീതി വകുപ്പ്, ജില്ലാ സാമൂഹികനീതി ഓഫീസ്, ജില്ലാ സീനിയര്‍ സിറ്റിസണ്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇഞ്ചവിള സര്‍ക്കാര്‍ സ്നേഹാലയത്തില്‍ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയന്തി ബി മുഖ്യാതിഥിയായി. സബ് കളക്ടര്‍  എസ് മോഹനപ്രിയ വിശിഷ്ടാതിഥിയായി.   ചടങ്ങില്‍ അഡ്വ. ബബിതാ ബാബു ബെനഡിക്ട് വയോജന സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. സ്നേഹാലയത്തിലെ അന്തേവാസികളും പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലെ എന്‍ സി സി  വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ കെ  ഹരികുമാരന്‍ നായര്‍, സ്നേഹാലയം സൂപ്രണ്ട് പ്രദീപ് കുമാര്‍ എസ് എന്നിവര്‍ പങ്കെടുത്തു.
 

 

 

date