Post Category
വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷാത്തീയതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. എസ് എസ് എല്‍ സി പാസായതിനു ശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിനു ഉപരിപഠനം നടത്തുന്നവര്‍ക്കാണ് അവസരം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം http://services.unorganisedwssb.org/index.php/home മുഖേന അപേക്ഷിക്കണം. ഫോണ്‍ - 0474-2749847.
date
- Log in to post comments