Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല യോഗം ഒക്ടോബര്‍ ആറിന്

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  ജില്ലയുടെ വികസന മുന്‍ഗണനകളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്നതിനുള്ള ജില്ലാതല യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10 ന് ആശ്രാമം  ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍, ജില്ലയിലെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
 

 

date