Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം (12 ദിവസം),   തയ്യല്‍ പരിശീലനം (31 ദിവസം),   സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസിങ് (13 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരുമായിരിക്കണം.  പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം   ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്,  പി എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി ഒ., കൊട്ടാരക്കര, പിന്‍-691531 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
 

 

date