നുവാല്‍സില്‍ പ്രൊഫസര്‍ ഒഴിവ്
ദേശീയ നിയമ സര്‍വകലാശാലയായ കൊച്ചി നുവാല്‍സില്‍ പ്രൊഫസര്‍ തസ്തികയില്‍ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ള സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പിഎച്ച്ഡി, പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: അക്കാദമിക തലം 14 പ്രകാരം.
അപേക്ഷാരീതി : ഉദ്യോഗാര്‍ഥികള്‍ www.nuals.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിർദിഷ്ട അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രജിസ്ട്രാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എച്ച്എംടി കോളനി പി.ഒ., കളമശ്ശേരി - 683503 എന്ന വിലാസത്തിൽ തപാലായി അപേക്ഷിക്കുക. ‘ദ രജിസ്ട്രാര്‍ നുവാല്‍സ്’ എന്ന പേരിൽ എറണാകുളത്ത് മാറാവുന്ന 2000/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷാഫീസായി അയയ്ക്കേണ്ടതാണ്. വിശദമായ വിജ്ഞാപനത്തിനായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2026 ഒക്ടോബര്‍ 19. ഫോണ്‍ : 9446899006.
- Log in to post comments