Skip to main content

ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

2026 ലെ ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച  സർക്കാർ വകുപ്പിനും മികച്ച ജില്ലയ്ക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവർക്ക് ഭരണഭാഷാ സേവന പുരസ്‌കാരത്തിന് അപേക്ഷിക്കാം. എല്ലാ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതലത്തിൽ ഭരണഭാഷാ സേവന പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള അപേക്ഷകൾ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിന് സമർപ്പിക്കണം. വിലാസം:  ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 1. ഇമെയിൽ വിലാസം: pardold@gmail.com. ഫോൺ - 0471 2518792.  ജില്ലാതല ഭരണഭാഷാ സേവനപുരസ്‌കാരത്തിനുള്ള അപേക്ഷകൾ അതത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.

പി.എൻ.എക്‌സ്. 4099/2026

date