Post Category
സാനിട്ടേഷൻ വർക്കർ അഭിമുഖം 5ന്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ നിയമനത്തിനായി ഒക്ടോബർ 5 രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
പി.എൻ.എക്‌സ്. 4100/2026
date
- Log in to post comments