Skip to main content

ജില്ല ഭിന്നശേഷി കായികമേള

        തിരുവനന്തപുരം ജില്ല ഭിന്നശേഷി കായികമേള ഒക്ടോബർ 5, 6 തീയതികളിൽ മൈലം ജി. വി. രാജ സ്പോർട്സ് സ്കൂളിൽ നടക്കും. ജില്ലയിൽ വിജയിക്കുന്ന ടീമുകളേയും വ്യക്തിഗത ഇനങ്ങളിലെ താരങ്ങളേയും നാല് ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനം നൽകും. റസിഡൻഷ്യൽ പരിശീലന ക്യാമ്പ് ഒക്ടോബർ 16, 17, 18, 19 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലും കഴക്കൂട്ടം ഗവ. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.

        ഒളിമ്പിക്സ് മാതൃകയിൽ കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന പൊതുവിദ്യാലയങ്ങളിൽ  പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇൻക്ലൂസീവ് സ്പോർട്സും സംസ്ഥാന സ്കൂൾ കായികമേളയ്ക്കൊപ്പം സംഘടിപ്പിക്കും. സവിശേഷ പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കായികരംഗത്ത് തുല്യ അവസരം ഒരുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുകയുമാണ് ഇൻക്ലൂസീവ് സ്പോർട്സിലൂടെ ലക്ഷ്യമിടുന്നത്.

പി.എൻ.എക്‌സ്. 4102/2026

date