Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷൻ കാർഡുകൾക്കൊപ്പം കാർഡ് കെയ്‌സും (2000) അക്രഡിറ്റഡ് ജേണലിസ്റ്റ്, ഐ&പിആർഡി, ഗവൺമെന്റ് ഓഫ് കേരള എന്ന് പ്രിന്റ് ചെയ്ത 2000 ലാൻയാർഡും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 6 വൈകിട്ട് 3 മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഏജൻസികളുടെ പേരും ക്വട്ടേഷൻ വിവരവും കവറിന് പുറത്ത് രേഖപ്പെടുത്തണം. വിവരങ്ങൾക്ക്: www.prd.kerala.gov.in.
പി.എൻ.എക്‌സ്. 4103/2026
date
- Log in to post comments