: ഗാന്ധിജയന്തി ആഘോഷം ഇന്ന്
കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 2) രാവിലെ 11:00 ന് ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽ സംഘടിപ്പിക്കും.
ആലപ്പുഴ കളക്ടറേറ്റിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ വിപുലമായി ആഘോഷിക്കും. രാവിലെ ഒൻപതിന് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ എക്സ്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു ഹാരാർപ്പണം നടത്തും. എം എൽ എ മാരായ ജി സുധാകരൻ, എ ഡി തോമസ്, ജില്ലാ കളക്ടർ ഷാജി വി നായർ എന്നിവർ പുഷ്പാർച്ചന നടത്തും. തുടർന്ന് ആര്യാട് ശാന്തിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഗാന്ധി ഭജൻ ആലപിക്കും. ഗാന്ധി ചിത്രങ്ങളുടെ പ്രദർശനം, 'ഗാന്ധിയുടെ അരികിലിരുന്ന് കുട്ടികൾ ഗാന്ധിയെ വരയ്ക്കൽ' എന്നീ പരിപാടികളും ഉണ്ടാകും
- Log in to post comments