Skip to main content

ഒരാളെയും ശത്രുവായി കാണാത്ത ഗാന്ധിയൻ കാഴ്ചപ്പാട് എക്കാലവും പ്രസക്തം: മന്ത്രി എം. ലിജു

 

എതിരഭിപ്രായമുള്ളവരെ  ശത്രുക്കളായി കാണാത്ത ഗാന്ധിയൻ കാഴ്ചപ്പാട് എക്കാലവും പ്രസക്തവും ആ കാഴ്ചപ്പാടാണ് രാജ്യത്തിന് ഇന്ന് ആവശ്യവുമെന്നും എക്സൈസ്, സഹകരണ മന്ത്രി എം. ലിജു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയശേഷം ഉടൻ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ചേരുകയല്ല ഗാന്ധിജി ചെയ്തത്. ഇന്ത്യയിൽ ഉടനീളം സന്ദർശിച്ചു, രാജ്യത്തെ മനസിലാക്കിയശേഷമാണ് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായത്. ഉന്നത കുലജാതരായ ഒരു കൂട്ടർ മാത്രമുണ്ടായിരുന്ന ദേശീയ പ്രസ്ഥാനത്തെ ഗാന്ധി അടിമുടി ഉടച്ചുവാർത്തു. ന്യൂനപക്ഷങ്ങളെയും കർഷകരെയും തൊഴിലാളികളെയും സ്ത്രീകളെയും ചേർത്തു ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ബഹുജനപ്രസ്ഥാനമാക്കി മാറ്റി-മന്ത്രി പറഞ്ഞു. 

പരിപാടിയിൽ ഗാന്ധി സ്മൃതി മണ്ഡപ സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. എ ഡി തോമസ് എം എൽ എ
മുഖ്യാതിഥിയായി.  ചിത്രകാരൻ തോമസ് കുര്യന്റെ ഗാന്ധി ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. ആര്യാട് ശാന്തിലാലും സംഘവും അവതരിപ്പിച്ച ഭജനും അരങ്ങേറി. ഓൾ കേരള പ്ലെ സ്‌ക്കൂൾ ആൻഡ് ഡേകെയർ മാനേജ്‌മെന്റ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. 

ഗാന്ധി സ്മൃതി മണ്ഡപത്തിൽ മന്ത്രി എം ലിജു വൃക്ഷതൈ നടുകയും ജില്ലാ കളക്ടർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി എ ജസ്റ്റിൻ ശുചിത്വ പ്രതിഞ്ജ ചൊല്ലികൊടുത്തു.  

നഗരസഭ അധ്യക്ഷ മോളി ജേക്കബ്, എ ഡി എം സി പ്രേംജി, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ, കൗൺസിലർ ഷേർലി ആന്റണി, സി പ്രദീപ്, എ എൻ പുരം ശിവകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ആർ അജയ്, ഗാന്ധി സ്‌മൃതി മണ്ഡപ സമിതി സ്ഥാപക അംഗം രാജു പള്ളിപ്പറമ്പിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, എസ്. ബി. ഐ മാനേജർ ബിനേഷ് വിജയൻ, എം ഇ ഉത്തമക്കുറുപ്പ്, എം ഡി സലീം, ബേബി പാറേക്കാടൻ, സി കെ വിജയകുമാർ, ജോസഫ് മാരാരിക്കുളം, മണിയമ്മ, പി എ കുഞ്ഞുമോൻ, എച്ച് സുധീർ, ഹരികുമാർ വാലേത്ത്, പയസ് നെറ്റോ തുടങ്ങിയവർ സംസാരിച്ചു. 

ഗാന്ധി ജയന്തിയോടനുബന്ധിച്ചു വിവിധ ഗാന്ധി സംഘടനകൾ നടത്തുന്ന വ്യത്യസ്തമായ പരിപാടികളുടെ പതാക മന്ത്രിയിൽ നിന്ന് ഭാരവാഹികൾ ഏറ്റുവാങ്ങി.  ഗ്രീൻ സൊസൈറ്റി പ്രവർത്തകർ, ലജ്‌നത്തുൽ സ്കൂൾ, മുഹമ്മദൻസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, സിവിൽ ഡിഫൻസ് വോളന്റീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ഗാന്ധി സ്മൃതി മണ്ഡപ സമിതി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എസ് ബി ഐ, വിവിധ ഗാന്ധി സംഘടനകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

date