Skip to main content

ഗാന്ധി ക്വിസ് 2026: സ്പോട്ട് രജിസ്‌ട്രേഷൻ നടത്താം

 

ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് മത്സരത്തിന് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്. ഒക്ടോബര്‍ മൂന്നിന് (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. രാവിലെ 9:30 യോടെ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിലെത്തി സ്പോട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കണം. 

ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാന്‍ അവസരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. 

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 
രജിസ്ട്രേഷന് താഴെ നൽകിയ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകുക 

https://docs.google.com/forms/d/1eDL2jgVKY1J18GK99R36kiaVHCcQusZmfqoxsXH0jGY/edit

date