Skip to main content

ഡെപ്യൂട്ടേഷൻ നിയമനം : 10 വരെ അപേക്ഷിക്കാം

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ഒക്ടോബർ 10 വരെ നീട്ടി. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം വൈകിട്ട് 5ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തിരുവനന്തപുരം പിൻ - 695035 വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 4108/2026

date