Skip to main content

കിറ്റ്സിൽ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ പി ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ  പ്രവേശനത്തിനുള്ള അഭിമുഖം ഒക്ടോബർ 12 ന് നടത്തും. ബിരുദമാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും. താത്പര്യമുള്ളവർ രാവിലെ 10.30ന് തിരുവനന്തപുരം കിറ്റ്സ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വെബ്സൈറ്റ്: www.kittsedu.org, ഫോൺ: 0471-2329468/2329539, 8129166616.

പി.എൻ.എക്‌സ്. 4109/2026

date