ആയുഷ് മിഷനിൽ ഒഴിവുകൾ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് റെമഡിയൽ എഡ്യുക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 14 വൈകിട്ട് 5. റെമഡിയൽ എഡ്യുക്കേറ്റർ തസ്തികയിൽ ഒക്ടോബർ 16നും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ഒക്ടോബർ 23നും രാവിലെ 10ന് അഭിമുഖം നടക്കും. വിവരങ്ങൾക്ക്: www.nam.kerala.gov.in.
പി.എൻ.എക്‌സ്. 4110/2026
- Log in to post comments