കെഎസ്ആർടിസി ടെർമിനലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും; പ്രവർത്തനോദ്ഘാടനം 6ന്
സംസ്ഥാനത്തെ 14 കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സ്ഥാപിക്കുന്ന സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളുടെയും ഇൻസിനറേറ്ററുകളുടെയും സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്ടോബർ 6 വൈകിട്ട് 4.30ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷനാകും. മേയർ വി വി രാജേഷ് മുഖ്യാതിഥിയാകും. ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ടി വി, വനിതാ ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്ജ്, ഡയറക്ടർ വി വിഘ്‌നേശ്വരി, കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കർ, കൗൺസിലർ ആർ ഹരികുമാർ എന്നിവർ പങ്കെടുക്കും.
വനിതാ ശിശു വികസന വകുപ്പിന്റെ ‘Women On the Move & Menstrual Needs’ പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്.
പി.എൻ.എക്‌സ്. 4116/2026
- Log in to post comments