Skip to main content

കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി മൂന്ന് ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 14,500 രൂപ. ഇ.സി.ജി ടെക്‌നീഷ്യൻ രണ്ട് ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വേതനം 19,000 രൂപ. എക്കോ ടെക്‌നീഷ്യൻ ട്രെയിനി രണ്ട് ഒഴിവുകളിലേക്ക് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. വേതനം 10,000 രൂപ. സ്റ്റാഫ് നഴ്‌സ് ഒരു ഒഴിവിലേക്ക് ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. വേതനം 19,000 രൂപ. സൈക്കോളജിസ്റ്റ് ഒരു ഒഴിവിലേക്ക് എം.എസ്‌സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റിലുള്ള പരിചയം അഭിലഷണീയം. വേതനം 17,000 രൂപ.

എക്കോ ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്. പ്രായപരിധി 18-41 വയസ്. താത്പര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2575050.

date