Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

​മലപ്പുറം ജില്ലാ പൊലീസ് വെൽനെസ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ആർ.സി.ഐ അംഗീകരിച്ച ക്ലിനിക്കൽ സൈക്കോളജി യോഗ്യതയോ ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും രണ്ട് വർഷത്തെ എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം. സംസ്ഥാന അതോറിറ്റി രജിസ്ട്രേഷനും കൗൺസലിങ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, മലപ്പുറം - 676505 എന്ന വിലാസത്തിലോ addlspmpm.pol@kerala.gov.in എന്ന ഇ-മെയിലിലോ ജില്ലാ പൊലീസ് ഓഫീസിലെ സോഷ്യൽ പൊലീസ് ഡിവിഷനിൽ നേരിട്ടോ ഒക്ടോബർ എട്ടിനകം സമർപ്പിക്കണം. ഫോൺ: 9447423130. 

date