Skip to main content

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 15 ബ്ലോക്കുകളില്‍ കരാർ അടിസ്ഥാനത്തിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ നിരക്കിൽ പരമാവധി 10 മാസത്തേക്കാണ് നിയമനം. അതാത് ക്ഷീരവികസന സർവീസ് യൂണിറ്റ് പരിധിയിൽ സ്ഥിരതാമസമാക്കിയവരും ബ്ലോക്ക് പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളുമായ എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 നും 45 നും മധ്യേ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ച് വർഷത്തെ വയസ്സിളവ് ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ട്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 12-ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തല ക്ഷീരവികസന സർവീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. അപേക്ഷാ മാതൃകക്കും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള ക്ഷീരവികസന സർവീസ് യൂണിറ്റുമായോ ക്ഷീരസഹകരണ സംഘവുമായോ ബന്ധപ്പെടണം. ഫോൺ: 0483-2734944.

date