Skip to main content

ഇലവീഴാപൂഞ്ചിറയിലേക്കു യാത്ര

 

കൊച്ചി: എറണാകുളം ഡിടിപിസിയും ട്രാവെല്‍മെറ്റു  സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ  ഇലവീഴാപൂഞ്ചിറ   ഒറ്റദിന പാക്കേജും രണ്ടുദിവസ പാക്കേജും  ആരംഭിച്ചു. 
ഈ യാത്രയില്‍  അഞ്ചു ജില്ലകളുടെ സമന്വയ ടോപ് വ്യൂ, കട്ടികായം വെള്ളച്ചാട്ടം, ഇല്ലിക്കകല്ലു തുടങ്ങിയ പ്രകൃതി രമണീയ സ്ഥലങ്ങള്‍, മലകള്‍ക്കിടയിലൂടെയുള്ള ഓഫ്‌റോഡ് യാത്ര എന്നിവ ഒരുക്കിയിരിക്കുന്നു. യാത്രക്കാരുടെ ഇഷ്ടാനുസരണം പാക്കേജ് തെരഞ്ഞെടുക്കാം. 

രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന ഒരു ദിവസത്തെ  പാക്കേജിന്   ഭക്ഷണവും മറ്റു  ചിലവുകളും സഹിതം  ഒരാള്‍ക്ക് 1250   രൂപയാണ്; ഗൈഡിന്റെ സേവനവും ഭക്ഷണവും ഉണ്ടാവും. പുഷ്ബാക് സൗകര്യമുള്ള വാഹനമായിരിക്കും. ഇതില്‍ ഇലവീഴാ പൂഞ്ചിറയിലെ ഓഫ്‌റോഡ് യാത്രക്കായി ജീപ്പ് സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  രണ്ടുദിവത്തെ പാക്കേജുകളുടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറിലൂടെ ലഭ്യമാണ്. 
മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : മൂന്നാര്‍ , സൂര്യനെല്ലി കൊളുക്കുമല , ഭൂതത്താന്‍കെട്ട്  തട്ടേക്കാട് ബോട്ടിംഗ് അടക്കം  , ആലപ്പുഴ , അതിരപ്പിള്ളി  മലക്കപ്പാറ  അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ്.  രണ്ടുദിവസ പാക്കേജുകള്‍  ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും , കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന മറ്റു  പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക. 
വെബ്‌സൈറ്റ്: www.keralacitytour.com ലാന്‍ഡ്‌ലൈന്‍  നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.
 

date